മുംബൈ: ഇലോണ്‍ മസ്കിന്‍റെ പേരില്‍ വിവാഹ വാഗ്ദാനം തട്ടിപ്പെന്ന് ആരോപണം. പതിനാറ് ലക്ഷം രൂപയാണ് ഇൻഷുറൻസ് കമ്പനി ജീവനക്കാരിയായ യുവതിക്ക് നഷ്ടമായത്. മുംബൈയിലാണ് സംഭവം. കല്യാണം കഴിക്കാമെന്നും വീസ ഉൾപ്പെടെ തരപ്പെടുത്തി അമേരിക്കയിൽ പോയി സുഖജീവിതം നയിക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
. ഇലോൺ മസ്കിന്റെ പേരിൽ സാമൂഹ്യമാധ്യമം വഴിയാണ് ഒരാൾ യുവതിയുമായി സംസാരിച്ചത്. സോഷ്യൽ മീഡിയയിലൂടെ ആരംഭിച്ച വിവാഹ തട്ടിപ്പ് വാഗ്ദാനം അമേസോൺ ഗിഫ്റ്റ് കാർഡുകളിലേക്കും ഒടുവില്‍ പണം നഷ്ടപ്പെടുന്നതിലേക്കും എത്തുകയായിരുന്നു.
ആമസോൺ ഗിഫ്റ്റ് കാർഡുകൾ വഴിയാണ് ഇയാൾക്ക് യുവതി ഏകദേശം 14 ലക്ഷം നൽകിയത് പിന്നീട് പണമായി രണ്ട് ലക്ഷം കൂടി നൽകുകയുണ്ടായി. ജനുവരി 15-ന് യുഎസിലേക്കുള്ള ടിക്കറ്റിനായി 2 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് സ്ത്രീക്ക് സംശയം തോന്നുന്നത്.
തുടർന്ന് ഇനി പണമൊന്നും തരില്ലെന്ന് യുവതി വ്യക്തമാക്കി. അങ്ങനെയെങ്കിൽ കല്യാണവും നടക്കില്ല, യുഎസിലും പോകാനാവില്ലെന്ന് എന്ന മറുപടിയോടെ അപ്പുറത്തുള്ളയാള്‍ ചാറ്റിങ് പൂർണ്ണമായും നിർത്തി. തുടർന്നാണ് തട്ടിപ്പ് പുറത്തറിയുന്നത്.