ഡൽഹി തെരഞ്ഞെടുപ്പ്; ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയതായി കണക്കുകൾ
പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു.

ഡൽഹി: ഡൽഹിയിൽ വോട്ടെടുപ്പ് തുടരുകയാണ്. പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഭേദപ്പെട്ട പോളിങ്ങാണ് എല്ലാ പോളിങ് സ്റ്റേഷനിലും നടക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ശരാശരി 25 ശതമാനത്തിനടുത്ത് പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ മന്ദ ഗതിയിലായിരുന്നു പോളിങ്. എന്നാൽ മണിക്കൂറുകൾ പിന്നിട്ടപ്പോൾ പോളിങ് നിരക്ക് വർധിക്കുന്നതായിട്ടാണ് കണ്ടത്.
പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സെക്രട്ടറിയേറ്റിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് വോട്ട് ചെയ്തത്. മുഖ്യമന്ത്രി അതിഷി മര്‍ലെന, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരും ഉച്ചക്ക് മുമ്പ് വോട്ട് ചെയ്തു. വൈകുന്നേരം ഏഴ് മണിവരെയാണ് വോട്ടെടുപ്പ്.
What's Your Reaction?






