ചോർന്നൊലിച്ച് വന്ദേ ഭാരത് എക്സ്പ്രസ്

കോച്ചിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ചോരുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

Jun 25, 2025 - 10:38
Jun 25, 2025 - 10:38
 0  10
ചോർന്നൊലിച്ച് വന്ദേ ഭാരത് എക്സ്പ്രസ്
ഡൽഹി: ഡൽഹിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച. വാരാണസി – ന്യൂഡൽഹി വന്ദേ ഭാരത് ട്രെയിനിലാണ് വെള്ളം സീറ്റിലേക്ക് ഒഴുകിയത്. എസി പ്രവർത്തനരഹിതമായതോടെ കോച്ചിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായതെന്നാണ് റിപ്പോർട്ട്.
 
അതീവ ദുഷ്കരമായ അവസ്ഥയായിരുന്നു യാത്രയെന്നും പലതവണ പരാതി പറഞ്ഞിട്ടും റെയിൽവെ ജീവനക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാർ പറയുന്നു.  കോച്ചിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ചോരുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
 
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ പ്രതികരണവുമായി റെയിൽവെ സേവ രംഗത്തെത്തി.ചോർച്ച എസിയുടെ തകരാറാണ് കാരണമെന്ന് റെയിൽവേ വിശദീകരിച്ചു. റിട്ടേൺ എയർ ഫിൽട്ടർ എസി ഡ്രെയിനിലെ ദ്വാരങ്ങൾ അടഞ്ഞുപോയതിനാലാണ് വെള്ളം ചോർന്നതെന്ന് അവർ പറഞ്ഞു. അധികാരികൾ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവെയുടെ ഔദ്യോഗിക ഹാൻഡിൽ ആയ റെയിൽവെ സേവയിലൂടെ മറുപടി നൽകി. 

What's Your Reaction?

like

dislike

love

funny

angry

sad

wow