വിമാനത്താവളത്തില്‍ എത്താന്‍ വൈകി, അതിക്രമിച്ച് കടന്ന യുവാവ് അറസ്റ്റില്‍

നിർത്തിയിട്ടിരിക്കുന്നതു തനിക്കു പോകാനുള്ള പട്ന എയർ ഇന്ത്യ വിമാനമാണെന്നു കരുതി ഇയാൾ ഓടിയത് ഗുജറാത്തിൽനിന്നു മുംബൈയിലെത്തിയ വിമാനത്തിനടുത്തേക്കാണ്

Jun 23, 2025 - 10:31
Jun 23, 2025 - 10:31
 0  11
വിമാനത്താവളത്തില്‍ എത്താന്‍ വൈകി, അതിക്രമിച്ച് കടന്ന യുവാവ് അറസ്റ്റില്‍

മുംബൈ: എത്താൻ വൈകിയതിനെ തുടർന്ന് യാത്ര മുടങ്ങുമെന്നതിനാല്‍ വിമാനം പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് അതിക്രമിച്ചു കടന്ന യുവാവ് അറസ്റ്റില്‍. എമർജൻസി വാതിലിലൂടെ റൺവേയ്ക്ക് അഭിമുഖമായുള്ള പാർക്കിങ് ഏരിയയിൽ കടന്ന നവിമുംബൈ കലമ്പൊളി സ്വദേശി പീയൂഷ് സോണി (25) ആണു പിടിയിലായത്. 

നിർത്തിയിട്ടിരിക്കുന്നതു തനിക്കു പോകാനുള്ള പട്ന എയർ ഇന്ത്യ വിമാനമാണെന്നു കരുതി ഇയാൾ ഓടിയത് ഗുജറാത്തിൽനിന്നു മുംബൈയിലെത്തിയ വിമാനത്തിനടുത്തേക്കാണ്. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ബോർഡിങ്ങിനു ശേഷം വിമാനത്തിലേക്ക് യാത്രക്കാരുമായി പോകുന്ന ബസിന്റെ ഡ്രൈവറാണ് പാർക്കിങ് ഏരിയയിൽ ഇറക്കിയതെന്ന് ആദ്യം കളവ് പറഞ്ഞെങ്കിലും കൂടുതൽ ചോദ്യം ചെയ്യലിൽ അതിക്രമിച്ചു കടന്നതാണെന്നു പീയുഷ് സമ്മതിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow