അന്‍വര്‍ വിഷയത്തില്‍ പ്രതികരണവുമായി സണ്ണി ജോസഫ്

അൻവർ ഫാക്ടർ അവിടെ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ്

Jun 23, 2025 - 11:18
Jun 23, 2025 - 11:18
 0  9
അന്‍വര്‍ വിഷയത്തില്‍ പ്രതികരണവുമായി സണ്ണി ജോസഫ്
മലപ്പുറം: അന്‍വര്‍ വിഷയത്തില്‍ പ്രതികരണവുമായി കെപി സിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായ ലീഡോടെ ആര്യാടൻ ഷൗക്കത്ത് മുന്നിട്ട് നിൽക്കുന്ന സാഹചര്യത്തിലാണ് സണ്ണി ജോസെഫിന്റെ പ്രതികരണം. 
 
കഴിഞ്ഞ 9 വർഷക്കാലം അദ്ദേഹം അവിടെ എംഎൽഎ ആയിരുന്നു. അതുകൊണ്ടുതന്നെ അൻവർ ഫാക്ടർ അവിടെ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. മാത്രമല്ല അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ എന്നും അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി നേടിയതിനേക്കാള്‍ വോട്ട് അന്‍വര്‍ പിടിച്ചെന്നും അത് യാഥാര്‍ത്ഥ്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന് മുന്നില്‍ വാതിലടച്ചിട്ടില്ലെന്നും വാതിലടച്ചാലും താക്കോല്‍ ഉണ്ടല്ലോ ആവശ്യമെങ്കില്‍ തുറക്കാമെന്നും പി വി അന്‍വര്‍ വിഷയത്തില്‍ സണ്ണി ജോസഫ് പറഞ്ഞു.
 
മാത്രമല്ല യുഡിഎഫ് വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നിലനിർത്തുന്നുണ്ട്. എന്നാൽ യുഡിഎഫ് കണക്കാക്കിയ എണ്ണം വോട്ടുകൾ വീണിട്ടില്ലെന്നു വ്യക്തമാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow