വൈദ്യുതി മുടക്കിനെതിരെ ഡിവൈഎഫ്‌ഐയുടെ വേറിട്ട പ്രതിഷേധം; 'പവർ കട്ട് ഒളിമ്പിക്‌സ് 2026' പ്രഖ്യാപിച്ചു

Jul 22, 2026 - 01:02
Jul 22, 2026 - 01:03
 0
വൈദ്യുതി മുടക്കിനെതിരെ ഡിവൈഎഫ്‌ഐയുടെ വേറിട്ട പ്രതിഷേധം; 'പവർ കട്ട് ഒളിമ്പിക്‌സ് 2026' പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനും അതുമൂലം ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്കും എതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പവർ കട്ട് ഒളിമ്പിക്‌സ് 2026' എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. വൈദ്യുതി പ്രതിസന്ധിയോട് അധികൃതർ സ്വീകരിക്കുന്ന സമീപനത്തിനെതിരെ ജനശ്രദ്ധ ആകർഷിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം അറിയിച്ചു. പ്രതിഷേധ പരിപാടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. വ്യത്യസ്ത ആശയത്തിലൊരുങ്ങുന്ന ഈ പ്രതിഷേധം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow