വ്യോമാതിര്‍ത്തി അടച്ച് പാകിസ്ഥാന്‍; റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

യാത്രികർക്ക് ഉണ്ടാകാനിടയുള്ള അസൗകര്യത്തിൽ ഇരു വിമാനക്കമ്പനികളും ഖേദം പ്രകടിപ്പിച്ചു.

Apr 24, 2025 - 22:35
Apr 24, 2025 - 22:35
 0  10
വ്യോമാതിര്‍ത്തി അടച്ച് പാകിസ്ഥാന്‍; റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

ന്യൂഡൽഹി: പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെ റൂട്ട് മാറ്റി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും. അമേരിക്ക, യൂറോപ്പ്, യുകെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടും. പുതിയ ഫ്ലൈറ്റ് പാതകൾ ദൈർഘ്യമേറിയതായതിനാൽ ചില അന്താരാഷ്ട്ര വിമാനങ്ങളുടെ സമയക്രമത്തെ ഇത് ബാധിച്ചേക്കാമെന്ന് ഇരു കമ്പനികളും സോഷ്യല്‍ മീഡ‍ിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചു.

യാത്രികർക്ക് ഉണ്ടാകാനിടയുള്ള അസൗകര്യത്തിൽ ഇരു വിമാനക്കമ്പനികളും ഖേദം പ്രകടിപ്പിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാർ വിമാനസമയങ്ങളും ഷെഡ്യൂളുകളും രണ്ടുതവണ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അഭ്യർഥിച്ചു.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ ഇന്ത്യ കർശന നടപടികളിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് പാക് വ്യോമാതിർത്തി അടയ്ക്കുന്നതും ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതും. 

What's Your Reaction?

like

dislike

love

funny

angry

sad

wow