ഐ.സി.യുവില്‍ തീപിടിത്തം: എട്ട് പേര്‍ മരിച്ചു, ഷോര്‍ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
തീപിടിത്തം ഉണ്ടാകുമ്പോൾ ആകെ 11 രോഗികൾ ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു

ജയ്പൂർ: സവായ് മാൻ സിങ് ആശുപത്രിയിലെ (Sawai Man Singh Hospital) ഐസിയുവിൽ (ICU) ഉണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തം ഉണ്ടാകുമ്പോൾ ആകെ 11 രോഗികൾ ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.
പിന്റു, ദിലീപ്, ശ്രീനാഥ്, രുക്മിണി, ഖുഷ്മ, സർവേഷ്, ബഹാദുർ, ദിഗംബർ വർമ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മറ്റൊരു ഐസിയുവിലുണ്ടായിരുന്ന 14 രോഗികൾ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ആശുപത്രി കെട്ടിടത്തിനുള്ളിൽ പുക നിറഞ്ഞതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി ഓടി. തീപിടിത്തത്തിൽ ഐസിയുവിലെ ഉപകരണങ്ങളും ആശുപത്രി രേഖകളും കത്തിനശിച്ചു.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമയും മന്ത്രിമാരും ആശുപത്രി സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
What's Your Reaction?






