ഈ ലക്ഷണങ്ങളുണ്ടോ? ഫാറ്റി ലിവര്‍ രോഗത്തിന്‍റെ തുടക്കമായേക്കാം...
പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ഇതിനെ തിരിച്ചറിയാൻ പ്രയാസമാണ്

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഗുരുതരമായ ഒരു അവസ്ഥയാണ് ഫാറ്റി ലിവർ രോഗം. പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ഇതിനെ തിരിച്ചറിയാൻ പ്രയാസമാണ്. ഛർദ്ദി, ഓക്കാനം (മനംപുരട്ടൽ), നെഞ്ചെരിച്ചിൽ, അസിഡിറ്റി, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകും.
കൈ-കാലുകളിലും മുഖത്തും നീര് അനുഭവപ്പെടുക, മുട്ടുവേദനയും സന്ധികളിലെ അസ്വസ്ഥതയും,
വയറിന്റെ വലതുഭാഗത്ത് മുകളിലായി അനുഭവപ്പെടുന്ന വേദനയോ അസ്വസ്ഥതയോ, വയറിന് ചുറ്റും വീക്കം അനുഭവപ്പെടുക, അടിവയറ്റിൽ ദ്രാവകം കെട്ടിക്കിടക്കുന്നത്, വയറിന് ഭാരം തോന്നുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം.
ചർമ്മത്തിൽ അകാരണമായ ചൊറിച്ചിൽ, ചർമ്മത്തിന് മഞ്ഞനിറം (മഞ്ഞപ്പിത്തം), മൂത്രത്തിൻ്റെ നിറം മാറുക. ഇത് കരൾ രോഗങ്ങളെ സൂചിപ്പിക്കാം, പ്രത്യേകിച്ച് കാരണമില്ലാതെ ശരീരഭാരം കുറയുക, വിശപ്പില്ലായ്മ,
അമിതമായ ക്ഷീണം, തളർച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങൾ ആവർത്തിക്കുകയോ സ്ഥിരമായി നിലനിൽക്കുകയോ ചെയ്യുകയാണെങ്കിൽ, ഒരു ഡോക്ടറെ സമീപിച്ച് കരളിന്റെ ആരോഗ്യം പരിശോധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
What's Your Reaction?






