രണ്ട് പുതിയ കാറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടേഴ്സ്
സിയറ ഇവിയും സിയറ ഐസിഇയുമാണ് പുതുതായി വിപണിയില്‍ എത്താന്‍ പോകുന്നത്

ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാഹന നിരയിലേക്ക് രണ്ട് പുതിയ കാറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 1990കളിൽ ടാറ്റയുടെ എസ്.യു.വി. ഐക്കണിക് സിയറ എസ് യുവിയുടെ തിരിച്ചുവരവിനായി ഒരുങ്ങുകയാണ്. 1990 കളില്‍ ടാറ്റയുടെ എസ് യുവി പാരമ്പര്യത്തെ നിര്‍വചിച്ച ഈ നെയിംപ്ലേറ്റിന്റെ പുനരുജ്ജീവനമാണ് പുതിയ സിയറയിലൂടെ അടയാളപ്പെടുത്തുന്നത്. സിയറ ഇവിയും സിയറ ഐസിഇയുമാണ് പുതുതായി വിപണിയില്‍ എത്താന്‍ പോകുന്നത്.
പുതിയ സിയറയുടെ ആദ്യ ഉത്പന്നം നവംബർ അവസാനത്തോടെ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് ടാറ്റ നൽകുന്ന പ്രാധാന്യം കണക്കിലെടുത്ത്, ആദ്യം സിയറയുടെ ഇലക്ട്രിക് പതിപ്പായിരിക്കും ലോഞ്ച് ചെയ്യുക. ഇതിന് പിന്നാലെ മറ്റ് എഞ്ചിൻ വകഭേദങ്ങളും എത്തും. സിയറ ഇലക്ട്രിക് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ ശേഷിയുള്ളതായിരിക്കും.
What's Your Reaction?






