ആറാം മാസവും ഒന്നാം സ്ഥാനം നിലനിർത്തി ടി.വി.എസ്
സെപ്തംബറിൽ ഇന്ത്യയിൽ ആകെ 96,031 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് വിറ്റഴിച്ചത്

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ ടി.വി.എസ് മോട്ടോർ തുടർച്ചയായി ആറാം മാസവും ഒന്നാം സ്ഥാനം നിലനിർത്തി. സെപ്തംബറിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോഴും ഇലക്ട്രിക് ടു വീലർ വിഭാഗത്തിൽ ടിവിഎസ് തങ്ങളുടെ മേധാവിത്വം തുടരുകയാണ്.
സെപ്തംബറിൽ ഇന്ത്യയിൽ ആകെ 96,031 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതിൽ 22 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയാണ് ടിവിഎസ് ഒന്നാമതെത്തിയത്.
സെപ്തംബറിൽ 21,052 യൂണിറ്റുകളാണ് ടിവിഎസ് വിറ്റത്. മുൻ വർഷം സെപ്തംബറിൽ ഇത് 18,256 യൂണിറ്റുകളായിരുന്നു. ഐക്യൂബ് (iQube) മോഡലിന്റെ മികച്ച പ്രകടനത്തിനൊപ്പം ഓഗസ്റ്റ് അവസാനത്തിൽ ടി.വി.എസ് പുതിയ ഇലക്ട്രിക് സ്കൂട്ടറായ ഓർബിറ്ററും (Orbiter) അവതരിപ്പിച്ചിരുന്നു.
ഓഗസ്റ്റിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബജാജ് ഓട്ടോ, ശക്തമായ തിരിച്ചുവരവോടെ സെപ്റ്റംബറിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഓല ഇലക്ട്രിക്കിനെ മറികടന്ന് ഏഥർ എനർജി കരുത്ത് തെളിയിച്ച് മൂന്നാം സ്ഥാനത്തെത്തിയതാണ് സെപ്തംബറിലെ മറ്റൊരു സുപ്രധാന മാറ്റം.
What's Your Reaction?






