മോഹൻലാലിനൊപ്പം അഭിനയിക്കാൻ വലിയ ആഗ്രഹം; ചർച്ചകൾ സജീവമാണെന്ന് നിവിൻ പോളി
ഒരു അവാർഡ് ചടങ്ങിൽ വെച്ചാണ് നിവിൻ തന്റെ ആഗ്രഹം പങ്കുവെച്ചത്
തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായ തമിഴ് ചിത്രം 'മെയ്യഴകൻ' മാതൃകയിൽ താൻ മോഹൻലാലിനൊപ്പം ഒന്നിക്കുന്ന ഒരു സിനിമ സോഷ്യൽ മീഡിയ ആഗ്രഹിക്കുന്നതിനെക്കുറിച്ച് മനസ്സ് തുറന്ന് താരം നിവിൻ പോളി. ഒരു അവാർഡ് ചടങ്ങിൽ വെച്ചാണ് നിവിൻ തന്റെ ആഗ്രഹം പങ്കുവെച്ചത്.
കാർത്തിയും അരവിന്ദ് സ്വാമിയും തകർത്താടിയ 'മെയ്യഴകൻ' റിലീസിന് പിന്നാലെ മലയാളത്തിൽ നിന്ന് ആര് ഈ വേഷങ്ങൾ ചെയ്യും എന്ന ചർച്ചകൾ സജീവമായിരുന്നു. മോഹൻലാലിനെയും നിവിൻ പോളിയെയും ഉൾപ്പെടുത്തി ആരാധകർ നിർമ്മിച്ച പോസ്റ്ററുകൾ ട്വിറ്ററിലും മറ്റും തരംഗമായി മാറിയിരുന്നു.
"ആ പോസ്റ്ററുകൾ ഞാൻ കണ്ടിരുന്നു. ലാൽ സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ എനിക്കും വലിയ ആഗ്രഹമുണ്ട്." "ഒരു എന്റർടെയ്ൻമെന്റ് സിനിമയ്ക്ക് വേണ്ടി ലാൽ സാറുമായി സംസാരിച്ചിട്ടുണ്ട്. പക്ഷേ നല്ലൊരു സബ്ജക്റ്റിലേക്ക് ഇതുവരെ കാര്യങ്ങൾ എത്തിയിട്ടില്ല." "അനുയോജ്യമായ ഒരു സംവിധായകനും എഴുത്തുകാരനും വരണം. എല്ലാം ഒത്തുവന്നാൽ തീർച്ചയായും അത്തരമൊരു സിനിമ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം."- നിവിന്‍ പറഞ്ഞു.
നിവിൻ പോളിയുടെ വരാനിരിക്കുന്ന പ്രധാന ചിത്രമായ 'പ്രതിച്ഛായ' എന്ന സിനിമയുടെ ടൈറ്റിലും ട്രെയ്‌ലറും മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്. ബി. ഉണ്ണികൃഷ്ണൻ ആണ് സംവിധാനം ചെയ്യുന്നത്. കേരള രാഷ്ട്രീയത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു പൊളിറ്റിക്കൽ ത്രില്ലറാണിത്. ശ്രീ ഗോകുലം മൂവീസും ആർ.ഡി. ഇലുമിനേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
What's Your Reaction?