ബോളിവുഡ് താരം ഷാരൂഖ് ഖാന് പരുക്ക്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ് എന്ന സിനിമ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം.
ഷാറൂഖാന്‍റെ പുറത്താണ് പരുക്കേറ്റത്. യു.എസിൽ ചികിത്സ തേടിയ ഷാരൂഖ് ഇപ്പോൾ കുടുംബത്തോടൊപ്പം യു.കെയിലെ വീട്ടിൽ വിശ്രമത്തിലാണ്. ഒരുമാസത്തെ വിശ്രമം നടന് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന ശ്രീലങ്കൻ യാത്ര ഷാരൂഖ് മാറ്റിവച്ചു. സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു.