യു.എസിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണു; ഏഴു മരണം, വിമാനത്താവളം അടച്ചു

ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7.45-ഓടെയാണ് അപകടം നടന്നത്

Jan 27, 2026 - 08:04
Jan 27, 2026 - 08:05
 0
യു.എസിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണു; ഏഴു മരണം, വിമാനത്താവളം അടച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ മെയ്ൻ സ്റ്റേറ്റിലുള്ള ബാംഗർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണ് ഏഴു പേർ മരിച്ചു. അപകടത്തിൽ ഒരു വിമാന ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7.45-ഓടെയാണ് അപകടം നടന്നത്.

അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരുമുൾപ്പെടെ എട്ടു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഏഴു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒൻപത് മുതൽ 11 പേർക്ക് വരെ സഞ്ചരിക്കാവുന്ന ബോംബാർഡിയർ ചലഞ്ചർ 600 (Bombardier Challenger 600) ശ്രേണിയിൽപ്പെട്ട ബിസിനസ് ജെറ്റാണ് അപകടത്തിൽപ്പെട്ടത്.

ൺവേയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന് തീപിടിക്കുകയായിരുന്നു. പ്രദേശത്തെ കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും അപകടത്തിന് കാരണമായതായാണ് പ്രാഥമിക നിഗമനം.

അപകടത്തെത്തുടർന്ന് ബാംഗർ വിമാനത്താവളം താൽക്കാലികമായി അടച്ചു. ബോസ്റ്റണിൽ നിന്ന് ഏകദേശം 200 മൈൽ വടക്ക് സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളത്തിലെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow