വിമാനത്തിനുള്ളിൽ യുവതിയോട് അതിക്രമം; 62കാരനായ മലയാളി കൊച്ചിയിൽ പിടിയിൽ
തിങ്കളാഴ്ച രാവിലെ 6.30-ഓടെ വിമാനം നെടുമ്പാശേരിയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്
ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ഖത്തർ എയർവേയ്‌സ് വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ തമിഴ്നാട് സ്വദേശി മോഹൻ (62) നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി. തിങ്കളാഴ്ച രാവിലെ 6.30-ഓടെ വിമാനം നെടുമ്പാശേരിയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന മലയാളി യുവതിയെ പ്രതി കടന്നുപിടിക്കാൻ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. വിമാനത്തിനുള്ളിൽ വെച്ച് തന്നെ യുവതി വിമാന ജീവനക്കാരോട് പരാതിപ്പെട്ടു. തുടർന്ന് വിവരം വിമാനത്താവള അധികൃതരെയും പോലീസിനെയും അറിയിച്ചു. വിമാനം ലാൻഡ് ചെയ്ത ഉടൻ നെടുമ്പാശേരി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
What's Your Reaction?

