കോട്ടയം: ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം. സംഭവത്തിൽ ആശുപത്രി മുൻ ജീവനക്കാരൻ അറസ്റ്റിൽ. പാമ്പാടി സ്വദേശിയായ ബാബു തോമസ് ആണ് അറസ്റ്റിൽ ആയത്. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ മുൻ എച്ച് ആർ മാനേജർ ആണ് പ്രതി.
ചങ്ങനാശ്ശേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോണിൽ അശ്ശീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. കന്യാസ്ത്രീകളുൾപ്പെടെ കൂടുതൽ ഇരകളുണ്ടെന്നാണ് നിഗമനം.
സംഭവം നടക്കുമ്പോൾ ആശുപത്രിയില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു ബാബു തോമസ്. പരാതിക്ക് പിന്നാലെ ഇയാൾ രാജിവെച്ചന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു. ഫോൺ വഴി അടക്കം ലൈംഗിക ആവശ്യം ചോദിച്ചതായാണ് പരാതി. ആശുപത്രിയിൽ വെച്ച് കയറിപ്പിടിക്കാൻ ശ്രമിച്ചതായും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.