സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അപകടത്തിൽ ഇനയ തെഹ്‌സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു

Nov 19, 2025 - 12:03
Nov 19, 2025 - 12:03
 0
സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥി നാല് വയസ്സുള്ള ഹെയ്സൽ ബെൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ മുറ്റത്തുവെച്ചായിരുന്നു അപകടമുണ്ടായത്.
 
അപകടത്തിൽ ഇനയ തെഹ്‌സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു.  ഇടുക്കി മെഡിക്കൽ കോളജിലേക്ക് പരുക്കേറ്റ കുട്ടിയെ മാറ്റി. രാവിലെ സ്‌കൂളിലേക്ക് എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു അപകടം. 
 
ബസിൽ നിന്നും ഇറങ്ങിയതിന് ശേഷം ബസിന്‍റെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു കുട്ടി. തൊട്ടുപിന്നിൽ മറ്റൊരു ബസ് നിര്‍ത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവര്‍ കണ്ടില്ല. ഇതിനിടെ ബസ് മുന്നോട്ട് എടുക്കുകയും തുടര്‍ന്ന് കുഞ്ഞിനെ ഇടിച്ചിടുകയുമായിരുന്നു. 
 
കുഞ്ഞിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. തൊട്ടടുത്ത് കൂടെ നടന്നുപോയ കുഞ്ഞിന്‍റെ കാലിനും പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചപ്പോഴാണ് ഡ്രൈവർ കുട്ടി ടയറിനടിയിൽപ്പെട്ട കാര്യം അറിയുന്നത്. ഉടൻ തന്നെ വാഹനം നിർത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow