കൊച്ചി: പൊരുമ്പാവൂരിൽ മാലിന്യക്കൂമ്പാരത്തിൽ നിന്ന് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. പൊക്കിള്‍ക്കൊടി വേര്‍പെടുത്താത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് ആണ് സംഭവം.
തിങ്കളാഴ്ച ഉച്ചയോടെയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന വീടുകള്‍ക്ക് സമീപത്തെ മാലിന്യകൂമ്പാരത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. തെരുവ് നായ്ക്കള്‍ മാലിന്യം ഇളക്കിയതോടെ ദുര്‍ഗന്ധം പരന്നതോടെയാണ് മാലിന്യക്കൂമ്പാരത്തിൽ നാട്ടുകാർ പരിശോധന നടത്തിയത്.
തുടർന്നാണ് പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.പ്രദേശവാസികള്‍ അറിയിച്ചത് അനുസരിച്ച് പോലീസെത്തി അന്വേഷണം ആരംഭിച്ചു. കൊല്‍ക്കത്ത സ്വദേശികളുടേതാണ് കണ്ടെത്തിയ പെണ്‍കുഞ്ഞെന്നാണ് സംശയം. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.