2030ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയില്‍

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് സ്പോർട്സ് ജനറൽ അസംബ്ലിയിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം

Oct 15, 2025 - 21:30
Oct 15, 2025 - 21:31
 0
 2030ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഇന്ത്യ 2030ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദിയായേക്കും. ഇത് രണ്ടാം തവണയാണ് രാജ്യം കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്. അഹമ്മദാബാദിനെ വേദിയായി തെരഞ്ഞെടുക്കാനുള്ള ശുപാർശ കോമൺവെൽത്ത് സ്പോർട്സ് എക്സിക്യൂട്ടീവ് ബോർഡ് നൽകിയിട്ടുണ്ട്. ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് സ്പോർട്സ് ജനറൽ അസംബ്ലിയിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുക.

കോമൺവെൽത്ത് സ്പോർട്സ് ഇവാലുവേഷൻ കമ്മിറ്റി മേൽനോട്ടം വഹിച്ച വിശദമായ വിലയിരുത്തലിന് ശേഷമാണ് അഹമ്മദാബാദിനെ ശുപാർശ ചെയ്തത്. 2030ൽ നടക്കുന്നത് കോമൺവെൽത്ത് ഗെയിംസിന്റെ ശതാബ്ദി ആഘോഷമാണ്. 1930ൽ കാനഡയിലെ ഹാമിൽട്ടണിലാണ് ആദ്യ ഗെയിംസ് നടന്നത്.

ഇന്ത്യ ഇതിനുമുന്‍പ് 2010ലാണ് കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. "2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നിർദേശങ്ങൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയും നൈജീരിയയും കാണിച്ച കാഴ്ചപ്പാടിനും പ്രതിബദ്ധതയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്," കോമൺവെൽത്ത് സ്പോർട്സിന്റെ ഇടക്കാല പ്രസിഡന്റ് ഡോ. ഡൊണാൾഡ് റുക്കരെ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow