കേരളം ഏപ്രിൽ 9-ന് പോളിംഗ് ബൂത്തിലേക്ക്; വോട്ടെണ്ണൽ മെയ് 4-ന്; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്

Mar 15, 2026 - 17:24
Mar 15, 2026 - 17:29
 0
കേരളം ഏപ്രിൽ 9-ന് പോളിംഗ് ബൂത്തിലേക്ക്; വോട്ടെണ്ണൽ മെയ് 4-ന്; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലെയും വിധി മെയ് 4-ന് അറിയാം.

തെരഞ്ഞെടുപ്പ് തീയതികൾ ഒറ്റനോട്ടത്തിൽ:

കേരളം, അസം, പുതുച്ചേരി: ഏപ്രിൽ 9 (ഒറ്റഘട്ടം)

തമിഴ്നാട്: ഏപ്രിൽ 23 (ഒറ്റഘട്ടം)

പശ്ചിമ ബംഗാൾ: ഏപ്രിൽ 23 (ഒന്നാം ഘട്ടം), ഏപ്രിൽ 29 (രണ്ടാം ഘട്ടം)

വോട്ടെണ്ണൽ: മെയ് 4

സംസ്ഥാനത്ത് നിലവിൽ 2.70 കോടി വോട്ടർമാരാണുള്ളത് (മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം). വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരമുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിമിഷം മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. വോട്ടർ പട്ടികയിൽ കൃത്യത ഉറപ്പാക്കാനും സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താനും ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായതായി കമ്മീഷൻ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow