എഡിറ്റോറിയൽ അസിസ്റ്റന്‍റ് ഒഴിവ്
മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും വിവർത്തനം ചെയ്യാനുള്ള നൈപുണ്യം ആവശ്യമാണ്.

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ എഡിഷനിലേക്ക് എഡിറ്റോറിൽ അസിസ്റ്റന്റ് തസ്തികയിൽ (1 ഒഴിവ്) നിയമിക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് വിഷയത്തിൽ ഫസ്റ്റ് ക്ലാസ് / സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം, രണ്ടുവർഷം എഡിറ്റോറിയൽ/അക്കാദമിക്/റിസർച്ച് മേഖലയിൽ പ്രവൃത്തിപരിചയം, ഓൺലൈൻ / പ്രിന്റ് മേഖലയിൽ പ്രസിദ്ധീകരണം എന്നിവ അഭികാമ്യം. മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും വിവർത്തനം ചെയ്യാനുള്ള നൈപുണ്യം. പ്രായപരിധി 21-36 വയസ്.
വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻ, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡിപിഐ ജംഗ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 വിലാസത്തിൽ തപാൽ ആയോ directors.siep@kerala.gov.in ൽ ഇ-മെയിലായോ അയയ്ക്കണം. അവസാന തീയതി ഒക്ടോബർ 30.
What's Your Reaction?






