കൂത്തുപറമ്പിൽ വയോധികയുടെ മാല കവർന്നത് സി.പി.എം. കൗൺസിലർ; പി.പി. രാജേഷ് അറസ്റ്റിൽ

അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ ഒരാൾ പെട്ടെന്ന് അകത്തേക്ക് കയറിവന്ന് മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു

Oct 18, 2025 - 17:40
Oct 18, 2025 - 17:40
 0
കൂത്തുപറമ്പിൽ വയോധികയുടെ മാല കവർന്നത് സി.പി.എം. കൗൺസിലർ; പി.പി. രാജേഷ് അറസ്റ്റിൽ

കണ്ണൂർ: കൂത്തുപറമ്പിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധികയുടെ സ്വർണ്ണമാല കവർന്ന കേസിൽ നഗരസഭയിലെ സി.പി.എം. കൗൺസിലർ പി.പി. രാജേഷ് അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 77 വയസ്സുള്ള ജാനകി എന്ന വയോധിക വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം നടന്നത്. വീടിന്റെ മുൻവാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു.

അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ ഒരാൾ പെട്ടെന്ന് അകത്തേക്ക് കയറിവന്ന് മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. മോഷ്ടാവ് ഓടി രക്ഷപ്പെട്ടതിനാൽ നാട്ടുകാർക്ക് ആരെയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

രണ്ട് ദിവസമായി പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വാഹനം തിരിച്ചറിയുകയും അതിലൂടെയാണ് കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാർഡ് കൗൺസിലറായ പി.പി. രാജേഷിലേക്ക് പോലീസ് എത്തുകയും ചെയ്തത്.

ചോദ്യം ചെയ്യലിൽ രാജേഷ് കുറ്റം സമ്മതിച്ചതായി കൂത്തുപറമ്പ് പോലീസ് അറിയിച്ചു. ഇയാളിൽ നിന്ന് മോഷ്ടിച്ച ഒരു പവൻ മാല കണ്ടെടുത്തു. സി.പി.എം. കൗൺസിലറുടെ അറസ്റ്റ് കൂത്തുപറമ്പിൽ രാഷ്ട്രീയ-പൊതുരംഗത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow