അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തില്‍ 242 യാത്രക്കാര്‍

അപകടസമയത്ത് വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്നാണ് വിവരം

Jun 12, 2025 - 14:45
Jun 12, 2025 - 14:45
 0  33
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തില്‍ 242 യാത്രക്കാര്‍

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ യാത്രവിമാനം തകർന്നുവീണ് അപകടം. അഹമ്മദാബാദ് - ലണ്ടൻ എയർ ഇന്ത്യ വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു വിമാനം ടേക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്നാണ് വിവരം. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 

What's Your Reaction?

like

dislike

love

funny

angry

sad

wow