മാരിടൈം ബോർഡിൽ നിയമനം
അപേക്ഷ സമർപ്പിക്കുവാനുമുള്ള അവസാന ദിവസം 2025 ഒക്ടോബർ 20

കേരളാ മാരിടൈം ബോർഡിൽ പോർട്ട് സെക്യൂരിറ്റി കോഓർഡിനേറ്റർ, ഇൻലാൻഡ് വെസ്സൽ സർവേയർ, നേവൽ ആർക്കിടെക്ട് എന്നീ കടമകൾ നിർവഹിക്കുന്നതിനായി അനുയോജ്യമായ യോഗ്യതയുള്ളവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ നിന്നും ക്യാപ്റ്റൻ, കമാണ്ടന്റ് തസ്തികയിൽ വിരമിച്ചവർക്ക് പോർട്ട് സെക്യൂരിറ്റി കോഓർഡിനേറ്ററായും ഇൻലാൻഡ് വെസ്സൽ ആക്ടിൽ പരാമർശിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് ഇൻലാൻഡ് വെസ്സൽ സർവേയർ ആയും കെ.എം.ബി. വിജ്ഞാപനം അനുസരിച്ച് നേവൽ ആർകിടെക്ട് ജോലിയ്ക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുവാനുമുള്ള അവസാന ദിവസം 2025 ഒക്ടോബർ 20. യോഗ്യത, പ്രവൃത്തിപരിചയം അടക്കമുള്ള വിശദാംശങ്ങൾ www. kmb.gov.in ൽ ലഭ്യമാണ്.
What's Your Reaction?






