ചിത്രം "അങ്കം അട്ടഹാസം" ലിറിക്കൽ വീഡിയോ ഗാനം റിലീസായി; തലസ്ഥാനത്തെ ഗുണ്ടായിസം പശ്ചാത്തലമാകുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമയ്ക്കായി കാത്തിരിപ്പ്
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിതമായ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുജിത് എസ് നായർ ആണ്

തിരുവനന്തപുരം: നഗരത്തിലെ ചോരമണം തിളക്കുന്ന ഗുണ്ടായിസം പശ്ചാത്തലമാകുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം "അങ്കം അട്ടഹാസം" എന്ന സിനിമയുടെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഗോകുൽ സുരേഷ് എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
"കാക്കേ കാക്കേ കൂടെവിടെ... കൂട്ടിനകത്തൊരു കുഞ്ഞില്ലേ..." എന്ന ഹൃദയസ്പർശിയായ വരികളോടെ തുടങ്ങുന്ന ഗാനത്തിൽ സംഗീതം നൽകിയിരിക്കുന്നത് ശ്രീകുമാർ വാസുദേവ് ആണെന്നും, ഗാനരചന ദീപക് നന്നാട്ട്കാവ് നിർവ്വഹിച്ചു. പ്രശസ്ത ഗായകൻ വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്ന ഈ ഗാനം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യമായി മനസ്സിലേക്കെത്തുന്നു.
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിതമായ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുജിത് എസ് നായർ ആണ്. അനിൽകുമാർ ജിയും സാമുവൽ മത്തായി (യു.എസ്.എ) യും ചേർന്നാണ് നിർമ്മാണം.
ചിത്രത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദു, അലൻസിയർ, എം.എ. നിഷാദ്, അന്നാ രാജൻ, സിബി തോമസ്, നോബി, കിച്ചു (യു.എസ്.എ), കുട്ടി അഖിൽ, അമിത്ത്, സ്മിനു സിജോ, ദീപക് ശിവരാജൻ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖം അംബിക ആണ് ചിത്രത്തിലെ നായിക.
"അങ്കം അട്ടഹാസം"ന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിതീവ്രമായ ആക്ഷൻ രംഗങ്ങളാണ്. ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബെളയിസ് എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്.
സാങ്കേതിക വിദ്യയിലും ചിത്രം ശ്രദ്ധേയമാണ്,
ഛായാഗ്രഹണം: ശിവൻ എസ് സംഗീത്.
എഡിറ്റിംഗ്, കളറിംഗ്: പ്രദീപ് ശങ്കർ.
പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്.
കല: അജിത് കൃഷ്ണ.
ചമയം: സൈജു നേമം.
കോസ്റ്റ്യും: റാണ പ്രതാപ്.
ബിജിഎം: ആൻ്റോ ഫ്രാൻസിസ്.
ഓഡിയോഗ്രാഫി: ബിനോയ് ബെന്നി.
ഡിസൈൻസ്: ആൻ്റണി സ്റ്റീഫൻ.
സ്റ്റിൽ ഫോട്ടോഗ്രാഫി: ജിഷ്ണു സന്തോഷ്.
പി.ആർ.ഒ: അജയ് തുണ്ടത്തിൽ.
ഉടൻ പ്രദർശനത്തിനെത്തുന്ന ഈ സിനിമ, നാടകീയതയും ആക്ഷനും ഇടകലർത്തിയുള്ള നാട്‌നിന്നുള്ള കഥാപറമ്പരയുടെ ഭാഗമായിരിക്കും. കാലം മാറുമ്പോഴും തലസ്ഥാന നഗരത്തിന്റെ ഗുണ്ടാ പശ്ചാത്തലത്തിലുള്ള കഥകൾക്ക് വിരാമമില്ല എന്നതാണ് ചിത്രത്തിന്റെ പ്രധാന സന്ദേശം.
ഗാനം ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
What's Your Reaction?






