ബൊലേറോയുടെ പുതുക്കിയ പതിപ്പുകള്‍ വിപണിയില്‍ അവതരിപ്പിച്ചു
പുതിയ ബൊലേറോയുടെ വില 7.99 ലക്ഷം രൂപ മുതലും ബൊലേറോ നിയോയുടെ വില 8.49 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്

മഹീന്ദ്ര തങ്ങളുടെ ജനപ്രിയ എസ്‌യുവികളായ ബൊലേറോയുടെയും ബൊലേറോ നിയോയുടെയും പുതുക്കിയ പതിപ്പുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇരുവാഹനങ്ങളും നിരവധി മാറ്റങ്ങളോടെയാണ് എത്തുന്നത്. പുതിയ ബൊലേറോയുടെ വില 7.99 ലക്ഷം രൂപ മുതലും ബൊലേറോ നിയോയുടെ വില 8.49 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത് (എക്‌സ്-ഷോറൂം വില).
പുതിയ ബൊലേറോയും ബൊലേറോ നിയോയും നാല് മോഡലുകളിൽ ലഭ്യമാകും: ബൊലേറോ ബി4 (7.99 ലക്ഷം രൂപ), ബി6 (8.69 ലക്ഷം രൂപ), ബി6 (ഒ) (9.09 ലക്ഷം രൂപ), ബി 8 (9.69 ലക്ഷം രൂപ). ബൊലേറോ നിയോ എന്‍4 (8.49 ലക്ഷം രൂപ), എന്‍8 (9.29 ലക്ഷം രൂപ), എന്‍ 10 (9.79 ലക്ഷം രൂപ), എന്‍ 11 (9.99 ലക്ഷം രൂപ). 76 ബിഎച്ച്പി കരുത്തും 210 എന്‍എം ടോര്‍ക്കുമുള്ള 1.5 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിനാണ് പുതിയ ബൊലേറോ മോഡലില്‍. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും.
ബൊലേറോ നിയോയില്‍ 100 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലീറ്റര്‍, മൂന്ന് സിലിണ്ടര്‍ എംഹോക്ക് 100 ഡീസല്‍ എന്‍ജിന്‍ നിലനിര്‍ത്തുന്നു. റിയര്‍ വീല്‍ ഡ്രൈവ്, ലാഡര്‍-ഫ്രെയിം എസ്‌യുവിയായ ബൊലേറോ നിയോ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോടെ മാത്രമാണ് ലഭിക്കുന്നത്.
What's Your Reaction?






