വെറ്ററിനറി സര്‍ജന്‍ അഭിമുഖം 21 ന്
ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്കുള്ള വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 21 ന് രാവിലെ 10.30 ന് നടക്കും. ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം. വെറ്ററിനറി സയന്‍സില്‍ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മലയാളം കൈകാര്യം ചെയ്യനുള്ള കഴിവ്, എല്‍ എം വി ലൈസന്‍സ് എന്നിവയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2252431
What's Your Reaction?






