കൊച്ചിയില്‍ സ്വതന്ത്ര ചിന്തകരുടെ സമ്മേളനത്തിനെത്തിയ ആളുടെ കൈയില്‍ തോക്ക്; കസ്റ്റഡിയില്‍

എഴുത്തുകാരി തസ്‌ലീമ നസ്രിൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയാണിത്

Oct 19, 2025 - 13:51
Oct 19, 2025 - 13:51
 0
കൊച്ചിയില്‍ സ്വതന്ത്ര ചിന്തകരുടെ സമ്മേളനത്തിനെത്തിയ ആളുടെ കൈയില്‍ തോക്ക്; കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വതന്ത്ര ചിന്തകരുടെ സമ്മേളനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ച. പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഒരാളുടെ പക്കൽ നിന്ന് തോക്ക് കണ്ടെത്തി. സംഭവമറിഞ്ഞതോടെ സംഘാടകർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എഴുത്തുകാരി തസ്‌ലീമ നസ്രിൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയാണിത്. ആറായിരത്തോളം പേർ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. രാവിലെ പരിപാടി ആരംഭിച്ചതിന് ശേഷമാണ് സുരക്ഷാ പരിശോധനയ്ക്കിടെ ഒരാൾ തോക്കുമായി എത്തിയ വിവരം ശ്രദ്ധയിൽപ്പെട്ടത്. 

സംഘാടകരുടെ അറിയിപ്പിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഹാളിനകത്തുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തിറക്കി. തുടർന്ന്, ബോംബ് സ്ക്വാഡും പോലീസ് സംഘവും ചേർന്ന് സ്റ്റേഡിയത്തിനുള്ളിൽ വിശദമായ പരിശോധന നടത്തി.

പ്രധാന വ്യക്തികൾ പങ്കെടുക്കുന്ന പൊതുവേദിയിൽ തോക്ക് കണ്ടെത്തിയത് വലിയ ആശങ്കയ്ക്കും ഭീതിക്കും ഇടയാക്കിയിട്ടുണ്ട്. പോലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow