കര്‍ണാടകയില്‍ കര്‍ഷകന് നേരെ കടുവയുടെ ആക്രമണം

കൂടെയുണ്ടായിരുന്ന മറ്റു കര്‍ഷകര്‍ മരത്തിന് മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്

Oct 18, 2025 - 16:35
Oct 18, 2025 - 16:35
 0
കര്‍ണാടകയില്‍ കര്‍ഷകന് നേരെ കടുവയുടെ ആക്രമണം
ബെംഗളൂരു: കടുവയുടെ ആക്രമണത്തിൽ കര്‍ഷകന് ഗുരുതര പരിക്ക്. മൈസൂരു സരഗൂരിലാണ് സംഭവം. പടകലപുര ഗ്രാമത്തിലെ കൃഷിക്കാരന്‍ മഹാദേവിനാണ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വനംവകുപ്പിന്‍റെ ഓപ്പറേഷനിടെയാണ് കര്‍ഷകന് ഗുരുതരമായി പരിക്കേറ്റത്. 
 
ജനവാസമേഖലയിലിറങ്ങിയ കടുവയെ തുരത്തിയോടിക്കുന്നതിനിടെയായിരുന്നു കടുവ കൃഷി ഭൂമിയിലെത്തി കർഷകനെ ആക്രമിച്ചത്. കൃഷി ചെയ്യുന്നതിനിടെ മഹാദേവിന്റെ അടുത്തേക്ക് പാഞ്ഞടുത്ത കടുവ, അക്രമിച്ച ശേഷം ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 
 
കൂടെയുണ്ടായിരുന്ന മറ്റു കര്‍ഷകര്‍ മരത്തിന് മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്. കർഷകനെ ആക്രമിച്ച ശേഷം കടുവ സ്ഥലത്ത് നിന്നു പോവുകയായിരുന്നു. . ആക്രമണത്തില്‍ മുഖത്ത് ഗുരുതരമായി പരിക്കേറ്റ മഹാദേവിനെ മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സംഭവത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow