ഡൽഹി: കിഷ്ത്വാർ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി ഉയർന്നു. നിരവധി പേർ ഇപ്പോഴും കുടുങ്ങി കിടക്കുകയാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുളള അറിയിച്ചു. ഇവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് രാവിലെ മുതൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. നൂറിലധികം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരിൽ രണ്ട് സി ഐ എസ് എഫ് ജവാന്മാരും ഉൾപ്പെടുന്നു.
ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചോഷിതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12നും ഒരു മണിക്കുമിടയിലാണ് മേഘവിസ്ഫോടനവും മിന്നൽ പ്രളയമുണ്ടായത്. കനത്ത മഴയ്ക്കു പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. സംഭവ സമയത്ത് 1000 ലധികം ആളുകൾ പ്രദേശത്തുണ്ടായിരുന്നതായാണ് വിവരം. ജമ്മു കശ്മീര്‍ മിന്നല്‍ പ്രളയത്തില്‍ ദുരന്തബാധിതര്‍ക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ രംഗത്തെത്തിയിരുന്നു.