ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ് അൽ നസർ ഇന്ത്യയിലേക്ക് എത്തുമെന്ന് സൂചന. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കളിക്കാനാണ് റൊണാള്‍ഡോ ഇന്ത്യയിലെത്തുക. എഎഫ്‌സി ചാമ്പ്യൻസ് ലീഗില്‍ ഐഎസ്എല്‍ ടീമായ എഫ് സി ഗോവയും സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ടീമായ അല്‍ നസ്റും ഒരേഗ്രൂപ്പില്‍ കളിക്കും.
അൽ നസറിന് ഗോവക്കെതിരെ ഇന്ത്യയിൽ മത്സരം ഉണ്ടാകും. എവേ മത്സരത്തിനായി ടീം ഗോവയിലെത്തും. സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. അതേസമയം റൊണാൾഡോ വരുന്നതിൽ ഇതുവരെ സ്ഥിരീകരണമില്ല. എന്നാൽ റൊണാള്‍ഡോ ഇന്ത്യയിൽ കളിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.