പാരിസ്: ഫുട്ബോൾ ലോകത്തെ ഈ വർഷത്തെ മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒസ്മാൻ ഡെംബലെയ്ക്ക്. ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര താരം ലാമിന്‍ യമാലിനെ പിന്തള്ളിയാണ് ഡെംബലെ പുരസ്കാരത്തിൽ മുത്തമിട്ടത്.
പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്‌കാരം. ഈ നിമിഷത്തിലേക്കുള്ള ദൂരം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ഒസ്മാൻ ഡെംബലെ പറഞ്ഞു. കൂടാതെ പി.എസ്.ജി ക്ലബിനും പരിശീലകൻ ലൂയിസ് എൻറികിനും അദ്ദേഹം പ്രത്യേകം നന്ദിയറിയിച്ചു.
ഡെംബലെയുടെ ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരനേട്ടമാണിത്. വനിതകളിൽ കഴിഞ്ഞ വർഷത്തെ ജേതാവായ ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റി തന്നെയാണ് ഇത്തവണത്തേയും നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ തവണ ബലോൻ ദ് ഓർ നേടുന്ന വനിതാ താരമെന്ന ചരിത്ര നേട്ടവും ബോൺമാറ്റി ഇതോടെ കുറിച്ചു.
ബലോൻ ദ് ഓർ നേടാൻ ആയില്ലെങ്കിലും മിആഴ്‌സണലിന്റെ സ്‌പെയ്ൻ താരം മരിയോന കാൽഡെൻ്റി രണ്ടാമതെത്തി. പി എസ് ജിയാണ് ഈ വർഷത്തെ മികച്ചപുരുഷ ക്ലബ്. ആഴ്സണൽ ആണ് മികച്ച വനിതാ ക്ലബ്. മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ബാഴ്സലോണയുടെ ലാമിൻ യമാൽ കരസ്ഥമാക്കി. മാഞ്ചസ്റ്റര്‍ സിറ്റി താരം ജാന്‍ ലൂയിജി ഡോണറുമ പുരുഷ വിഭാഗത്തിലെ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.