ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം, ഗില്‍ നയിക്കും, പന്ത് വൈസ് കാപ്റ്റന്‍
മുഹമ്മദ് ഷമിക്ക് ടീമിൽ ഇടം ലഭിച്ചില്ല

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം കരുൺ നായരും. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് കരുൺ നായർക്ക് വീണ്ടും ടെസ്റ്റ് ടീമിലേക്കുള്ള വഴി തുറന്നത്. ടീമിനെ ശുഭ്മൻ ഗിൽ നയിക്കും. ഋഷഭ് പന്താണു വൈസ് കാപ്റ്റൻ.
മുഹമ്മദ് ഷമിക്ക് ടീമിൽ ഇടം ലഭിച്ചില്ല. ഐപിഎലിൽ ശുഭ്മൻ ഗില്ലിന്റെ വിശ്വസ്തനായ സായ് സുദര്‍ശനും ടീമിലുണ്ട്. സായ് പകരക്കാരന്‍ ഓപ്പണറുടെ റോളിൽ ബഞ്ചിലിരിക്കാനാണു സാധ്യത. കുൽദീപ് യാദവ് മാത്രമാണ് ടീമിലെ സ്പെഷലിസ്റ്റ് സ്പിന്നർ. രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവരും സ്പിന്നർമാരായുണ്ട്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ, വാഷിങ്ടന്‍ സുന്ദർ, ഷാർദൂൽ ഠാക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
What's Your Reaction?






