കൊച്ചി: രാജ്യവ്യാപകമായി കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംകൂര്‍ നടപ്പിലാക്കുന്നു. ഓപ്പറേഷൻ നുംകൂറിന്‍റെ ഭാഗമായി നടന്മാരുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടത്തുകയാണ്. നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിലാണ് ആദ്യഘത്തിൽ പരിശോധന നടത്തുന്നത്.
ഭൂട്ടാനിൽ നിന്ന് നികുതി ഒഴിവാക്കി വാഹനം കൊണ്ടുവന്നതിലാണ് അന്വേഷണം. റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇത്തരത്തിൽ നികുതി വെട്ടിക്കുന്ന ഏജന്‍റുമായി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നടന്മാരിലേക്ക് എത്തിനിൽക്കുന്നത്.
ഇതിനു പിന്നാലെയാണ് ഓപ്പറേഷന്‍ നുംകൂരുമായി കസ്റ്റംസ് രംഗത്തെത്തിയത്. കേരളത്തിൽ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന.
വ്യവസായികളുടെ വീടുകളിലും വിവിധ കാർ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തി വരികയാണ്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്. 8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത് എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍.