ജെമിമ റോഡ്രിഗസ് വനിതാ ബിഗ് ബാഷിൽ നിന്ന് പിന്മാറി; കാരണം സ്മൃതി മന്ധാനയ്ക്ക് പിന്തുണ നൽകാൻ
അടുത്തിടെ സ്മൃതി മന്ധാനയുടെ വിവാഹച്ചടങ്ങുകൾ മാറ്റിവെച്ചിരുന്നു
മുംബൈ: ഓസ്‌ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗിൽ (WBBL) നിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗസ് പിന്മാറി. ബ്രിസ്‌ബെയ്ൻ ഹീറ്റ് താരമായ ജെമിമ, ഉറ്റ സുഹൃത്തും ഇന്ത്യൻ ടീമിലെ സഹതാരവുമായ സ്മൃതി മന്ധാനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ലീഗിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
അടുത്തിടെ സ്മൃതി മന്ധാനയുടെ വിവാഹച്ചടങ്ങുകൾ മാറ്റിവെച്ചിരുന്നു. വിവാഹത്തിനിടെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ധാനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ചടങ്ങുകൾ മാറ്റിയത്.
വ്യക്തി ജീവിതത്തിൽ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സ്മൃതിക്ക് ഈ ഘട്ടത്തിൽ ഒപ്പം നിൽക്കാൻ അനുവദിക്കണമെന്ന് ജെമിമ ക്ലബിനോട് ആവശ്യപ്പെടുകയായിരുന്നു. താരം ഇന്ത്യയിൽ തന്നെ തുടരുമെന്ന് ജെമിമയുടെ ക്ലബായ ബ്രിസ്‌ബെയ്ൻ ഹീറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
What's Your Reaction?