ആന്തരിക രക്തസ്രാവം; ഏകദിനത്തിനിടെ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്

പരിക്കേറ്റതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രേയസ്

Oct 27, 2025 - 16:30
Oct 27, 2025 - 16:30
 0
ആന്തരിക രക്തസ്രാവം; ഏകദിനത്തിനിടെ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്
സിഡ്‌നി:  ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. വാരിയെല്ലിന് പരിക്കേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
 
പരിക്കേറ്റതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രേയസ്. 
 അലക്‌സ് കാരിയെ ഗംഭീര ക്യാച്ചിലൂടെ പുറത്താക്കിയ വേളയിലാണ് പരുക്കേറ്റത്. പിറകില്‍ നിന്ന് ഓടി വന്നുള്ള ക്യാച്ചായിരുന്നു അത്.  
 
രക്തസ്രാവം മൂലം അണുബാധ പടരുന്നത് തടയാൻ സമയം ആവശ്യമായതിനാൽ സുഖം പ്രാപിക്കുന്നതിനെ ആശ്രയിച്ച് രണ്ട് മുതൽ ഏഴ് ദിവസം വരെ ശ്രയസ്‌ അയ്യർ നിരീക്ഷണത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്. രോഗമുക്തി നേടിയതിന് ശേഷം മൂന്നാഴ്ച വരെ കളിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow