കൊൽക്കത്ത: ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. അഞ്ച് വർഷത്തോളം നീണ്ട ഇടവേളക്കുശേഷമാണ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിങ് ഇക്കാര്യം വ്യക്തമാക്കി.
ആദ്യ വിമാന സര്‍വീസായ കോല്‍ക്കത്ത-ഗ്വാങ്ചൗ ഇന്‍ഡിഗോ വിമാനം ഞായറാഴ്ച രാത്രി 10 മണിക്ക് പുറപ്പെട്ടു. കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ആദ്യ വിമാനം പുറപ്പെട്ടത്. ഇൻഡിഗോയുടെ A320 നിയോ വിമാനത്തിൽ 176 യാത്രക്കാരാണ് ചൈനയിലേക്ക് പോയത്.
കൂടാതെ ഷാങ്ഹായ്-ന്യൂഡൽഹി റൂട്ടിലേക്കുള്ള വിമാന സർവീസുകൾ നവംബർ ഒമ്പതിന് പ്രവർത്തനമാരംഭിക്കും. ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ വീതമാവും ഉണ്ടാവുക. ഇന്ത്യയും ചൈനയുമായുള്ള ബന്ധം ക്രമേണ സാധാരണ നിലയിലേക്കെത്തുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
കൊറോണ വൈറസ് വ്യാപനത്തെ തോന്നുന്നത് 2020 വർഷത്തിന്റെ തുടക്കത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ വിമാന സർവീസ് നിർത്തിവച്ചത്. 2024 ഒക്ടോബർ വരെ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ പിരിമുറുക്കത്തിലായിരുന്നു.
തുടർന്ന് ഴിഞ്ഞ മാസം, ഷാങ്ഹായ് (എസ്‌സിഒ) ഉച്ചകോടിക്കിടെ ടിയാന്‍ജിനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും അനുകൂല നിലപാടെടുക്കുകയായിരുന്നു. സമീപ വർഷങ്ങളിൽ തടസപ്പെട്ടിരുന്ന വ്യാപാരം, ടൂറിസം, ബിസിനസ് ബന്ധങ്ങൾ പുനർനിർമ്മിക്കാൻ ഇതിലൂടെ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.