സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെതിരെ വമ്പൻ സൈബർ ആക്രമണം
പല രാജ്യങ്ങളിലും ഏഴ് മണിക്കൂർ നേരത്തേക്ക് എക്സിന്‍റെ സേവനങ്ങൾ നിലച്ചതായിട്ടാണ് റിപ്പോർട്ടുകൾ

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ 'എക്‌സ്' ആഗോള തലത്തില്‍ വീണ്ടും പണിമുടക്കി. മണിക്കൂറുകളോളമാണ് എക്സിലെ എല്ലാ സേവനങ്ങളും നിലച്ചത്. ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെയാണ് ഒന്നിലധിയകം തവണ സേവനങ്ങൾക്ക് തടസം നേരിട്ടത്, ഇന്ത്യന്‍ സമയം ഏകദേശം ഉച്ചക്കഴിഞ്ഞ് 3.30നും വൈകുന്നേരം 7.00നും തടസ്സം നേരിട്ടിരുന്നു. എക്‌സിന്‍റെ ഉടമ ഇലോൺ മസ്‌ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
യുഎസ്, ഇന്ത്യ, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെ പ്രധാന രാജ്യങ്ങളിലെ ഉപയോക്താക്കളെയാണ് എക്‌സിന്റെ ഈ തടസ്സം ബാധിച്ചത്. പല രാജ്യങ്ങളിലും ഏഴ് മണിക്കൂർ നേരത്തേക്ക് എക്സിന്‍റെ സേവനങ്ങൾ നിലച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ലോകമെമ്പാടുമുള്ള 40,000ത്തിലധികം ഉപയോക്താക്കള്‍ സേവന തടസ്സങ്ങള്‍ സംബന്ധിച്ച പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യുക്രെയ്‌ൻ പ്രദേശത്ത് നിന്നും ഉപയോഗിക്കുന്ന ഐപി അഡ്രസുകളിൽ നിന്നും എക്സ് സിസ്റ്റം തകർക്കാൻ ഒരു വലിയ സൈബർ ആക്രമണം ഉണ്ടായെന്നാണ് ഇലോൺ മസ്‌ക് പറയുന്നത്. നിരവധി എക്‌സ് ഉപയോക്താക്കള്‍ക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈന്‍ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല.
What's Your Reaction?






