വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കും.റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്കാരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നര]യ്ക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
വത്തിക്കാനിൽ ചേർന്ന കർദിനാൾ യോഗത്തിനു ശേഷമാണ് സംസ്‌കാര തീയതി ഔദ്യോഗികമായി അറിയിച്ചത്.നാളെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം നടക്കും. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.
കർദിനാൾ കെവിൻ ഫെരൽ ആകും സംസ്ക്കാര ശ്രുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുക. വത്തിക്കാനിൽ ഒൻപത് ദിവസത്തേക്ക് ദുഃഖാചരണമാണ്. അദ്ദേഹത്തിന്റെ വസതിയായ സാൻ്റ മാർത്ത ചാപ്പലിലാണ് ഭൗതികദേഹം ഇപ്പോഴുള്ളത്.