ചരിത്രം കുറിച്ച് ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

17 ​ദിവസങ്ങൾക്ക് ശേഷമായിരുന്നു ദൗത്യ സംഘത്തിന്റെ മടങ്ങിവരവ്

Jul 15, 2025 - 16:25
Jul 15, 2025 - 20:22
 0  14
ചരിത്രം കുറിച്ച് ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി
കാലിഫോര്‍ണിയ: ബഹിരാകാശം കീഴടക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയും സംഘവും മടങ്ങിയെത്തി. ഇന്ന്  3 മണിയോടെ കാലിഫോർണിയയിൽ പസഫിക് സമുദ്രത്തിലേക്ക് പേടകം പതിച്ചു. ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി.
 
ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് സ്പേസ് എക്‌സിന്‍റെ എം.വി ഷാനോൺ കപ്പല്‍ കരയ്‌ക്കെത്തിക്കും. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. 17 ​ദിവസങ്ങൾക്ക് ശേഷമായിരുന്നു ദൗത്യ സംഘത്തിന്റെ മടങ്ങിവരവ്. 
 
ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി എന്നിവരാണ് പേടകത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ജൂൺ 25ന് ആണ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow