ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം നാ​ളെ

സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ലൂ​​​​ടെ യാ​​​​ത്ര ചെ​​​​യ്ത് മാ​​​ർ​​​പാ​​​പ്പ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ക്കും

May 17, 2025 - 21:31
May 17, 2025 - 21:31
 0  10
ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം നാ​ളെ

വത്തിക്കാൻ: ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം നാ​ളെ (മെയ് 18, ഞായറാഴ്ച). ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം ഉ​​​​ച്ച​​​​യ്ക്ക് ഒന്നരയ്ക്ക് ചടങ്ങ് തുടങ്ങും. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന വേ​​​​ദി​​​​യി​​​​ലേ​​​​ക്ക് ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​രു​​​​ടെ അ​​​​ക​​​​മ്പടി​​​​യോ​​​​ടെ മാ​​​​ർ​​​​പാ​​​​പ്പ എത്തും. കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് പാ​​​​പ്പ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ലൂ​​​​ടെ യാ​​​​ത്ര ചെ​​​​യ്ത് മാ​​​ർ​​​പാ​​​പ്പ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ക്കും. 

സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ വിവിധ ലോക നേതാക്കൾ പങ്കെടുക്കുന്നുണ്ട്. അ​​​​മേ​​​​രി​​​​ക്ക​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​ഡി വാ​​​​ൻ​​​​സും സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ​​​​യും പ​​​​ങ്കെ​​​​ടു​​​​ക്കും. അതേസമയം, പോപ്പിന്റെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘം യാത്ര തിരിച്ചു. രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ് ആണ് സംഘത്തെ നയിക്കുന്നത്. നാഗാലാ‌ൻഡ് ഉപമുഖ്യമന്ത്രി യാൻതുങ്കോ പാറ്റുനും സംഘത്തിലുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow