ലിസ്ബൺ: പോർച്ചുഗലിലെ ലിസ്ബണിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ഗ്ലോറിയ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു. അപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അഞ്ച് പേരുടെ പരിക്ക് അതീവ ഗുരുതരമാണ്. 140 വർഷം പഴക്കമുള്ള ഗ്ലോറിയ ഫ്യൂണിക്കുലറാണ് പാളം തെറ്റിയത്. ബ്രേക്ക് നഷ്ടപ്പെട്ട ട്രാം പാളം തെറ്റിയതോടെയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടർന്ന് പോർച്ചുഗൽ സർക്കാർ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെയാണ് ട്രാം തലകീഴായി മറിഞ്ഞത്. ട്രെയിനിന്റെ ബ്രേക്കിങ്ങിലെ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ ട്രാം നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടത്തിലേക്ക് പഞ്ഞുകയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.