പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് സംയുക്ത പ്രസ്താവനയിറക്കി

ലണ്ടന്‍: പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും. ഗാസയില്‍ ഇസ്രയേലിന്റെ വംശീയഹത്യ തുടരുന്നതിനിടെയാണ് ഇത്തരമൊരു നീക്കം. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് സംയുക്ത പ്രസ്താവനയിറക്കി.
ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 10 രാജ്യങ്ങൾ പലസ്തീനിന്റെ രാഷ്ട്ര പദവി അംഗീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ബ്രിട്ടൻ, ബെൽജിയം, കാനഡ, ഫ്രാൻസ്, പോർച്ചുഗൽ, അൻഡോറ, മാൾട്ട, ഓസ്ട്രേലിയ, ലക്സംബർഗ്, സാൻമറീനോ തുടങ്ങി 10 പ്രമുഖ രാജ്യങ്ങളാണ് പലസ്തീനെ അംഗീകരിക്കുക.
ക‍്യാനഡയും ഓസ്ട്രേലിയയും നേരത്തെ തന്നെ പലസ്തീനെ രാജ്യമായി അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യു കെയും രംഗത്തെത്തിയത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിർപ്പ് തള്ളിയാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ പ്രഖ്യാപനം.
What's Your Reaction?






