ഒകാന: കൊളംബിയൻ വിമാനം തകർന്നു വീണ് 15 പേർക്ക് ദാരുണാന്ത്യം. 13 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. സർക്കാർ ഉടമസ്ഥതയിലുള്ള സറ്റേന (Satena) എയർലൈനിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കൊളംബിയന്‍ പാര്‍ലമെന്‍റ് അംഗമായ ഡയോജീന്‍സ് ക്വിന്‍റെറോയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വെനസ്വേല അതിര്‍ത്തിയിലാണ് അപകടമുണ്ടായത്. അതിർത്തി നഗരമായ കുക്കുട്ടയിൽ നിന്ന് പറന്നുയർന്ന വിമാനം ഒക്കാനയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണ കേന്ദ്രവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
അപകടത്തിന് കാരണമെന്താണെന്ന് സറ്റേന വ്യക്തമാക്കിയിട്ടില്ല. പര്‍വതങ്ങളാല്‍ നിറഞ്ഞതാണ് കുക്കുട്ട പ്രദേശം. റില്ലാ ഗ്രൂപ്പായ നാഷണൽ ലിബറേഷൻ ആർമിയുടെ (ELN) സ്വാധീനമുള്ള പ്രദേശം കൂടിയാണിത്. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും തിരച്ചിലിനുമായി സർക്കാർ വ്യോമസേനയെ വിന്യസിച്ചിട്ടുണ്ട്.