സി സി മുകുന്ദന്‍ ബിജെപിയിലേക്ക്? ഉച്ചയ്ക്ക് അംഗത്വമെടുത്തേക്കുമെന്ന് സൂചന

Mar 16, 2026 - 13:41
Mar 16, 2026 - 13:41
 0
സി സി മുകുന്ദന്‍ ബിജെപിയിലേക്ക്? ഉച്ചയ്ക്ക് അംഗത്വമെടുത്തേക്കുമെന്ന് സൂചന

തൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട സി സി മുകുന്ദൻ എംഎൽഎ ബിജെപിയിൽ ചേരുമെന്ന് സൂചന. ഇന്ന് ഉച്ചയോടെ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് ആയ നമോ ഭവനിൽ എത്തി അംഗത്വം സ്വീകരിച്ചേക്കും. നാട്ടികയിൽ സി സി മുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയായേക്കും.

നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി സി മുകുന്ദൻ ബിജെപിയെ അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു എന്നാണ് വിവരം. നേരത്തെ മുകുന്ദനെ പിന്തുണയ്‌ക്കേണ്ടതില്ല എന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. പിന്നാലെയാണ് മുകുന്ദൻ ബിജെപിയിലേക്ക് ചേക്കേറുന്നത്.

നാട്ടികയിൽ സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് 'പേയ്മെൻ്റ് സീറ്റ്' ആണെന്ന ആരോപണത്തിന് പിന്നാലെയാണ് സി സി മുകുന്ദനെ പുറത്താക്കിയത്. പിന്നാലെ താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന് മുകുന്ദൻ പ്രഖ്യാപിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow