കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ അന്തരിച്ചു

കൂത്താട്ടുകുളത്ത്‌ വച്ചാണ് അന്ത്യം സംഭവിച്ചത്

Oct 15, 2025 - 13:24
Oct 15, 2025 - 13:24
 0
കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ അന്തരിച്ചു
എറണാകുളം: കെനിയൻ മുൻ പ്രധാനമന്ത്രി റയീല ഒടിങ്ക (80)  അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കേരളത്തില്‍ മകളുടെ തുടര്‍ചികിത്സയ്‌ക്കെത്തിയതായിരുന്നു. കൂത്താട്ടുകുളത്ത്‌ വച്ചാണ് അന്ത്യം സംഭവിച്ചത്. 
 
6 ദിവസം മുൻപാണ് ഒടുങ്കെ കേരളത്തിലെത്തിയത്. ശ്രീധരിയം ആശുപത്രിയിൽ ചികിത്സക്കായാണ് കേരളത്തിലേക്കെത്തിയത്. മൃതദേഹം കൂത്താട്ടുകുളം ദേവ മാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  നയതന്ത്ര തലത്തിലുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കും. അതിനുള്ള നടപടികള്‍ ആരംഭിച്ചു. 
 
പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. മകളുടെ കണ്ണിന്‍റെ ചികിത്സക്ക് വേണ്ടിയാണ് ഇദ്ദേഹം കൂത്താട്ടുകുളത്ത് എത്തിയത്.  2019ലാണ് ആദ്യമായി റെയില ഒടിങ്ക കേരളത്തിലെത്തുന്നത്. മകള്‍ റോസ്‌മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്. പലതവണ ഇദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം നേത്രചികിത്സ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow