ടെൽ അവീവ്: വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ 9 പലസ്തീനികളെ ഇസ്രയേൽ പ്രതിരോധ സേന വെടിവച്ച് കൊന്നു. വെടിനിര്‍ത്തിലിനെ തുടര്‍ന്ന് വടക്കന്‍ ഗാസ്സയിലേക്ക് മടങ്ങിപ്പോയവരെയാണ് സേന വെടിവച്ചു കൊന്നത്.
ഇസ്രയേൽ ഡ്രോൺ ആക്രമണമാണ് നടത്തിയതെന്നാണ് റിപ്പോർട്ട്. ഈജിപ്തില്‍ സാമാധാനക്കരാര്‍ വിജയകരമായി പൂര്‍ത്തിയായതിനു പിന്നാലെയാണ് വെടി നിര്‍ത്തല്‍ ലംഘനം. ഷുജയാ മേഖലയിലാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.
വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപിച്ചാണ് നടപടി. കരാർ ലംഘിച്ച്സൈന്യത്തിനടുത്തേക്കെത്തിയവരെയാണ് സേന വെടിവച്ച് കൊന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യത്തെ ലംഘനമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അതേസമയം ഇസ്രയേലിൽ മരിച്ച 45 പലസ്തീനികളുടെ മൃതദേഹം സമാധാന കരാറിന്റെ ഭാഗമായി റെഡ്‌ക്രോസ് മുഖാന്തരം കൈമാറി.