സാൽഫോർഡ്: ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തനൊരുങ്ങുന്നുവെന്ന് ബിബിസി മേധാവി ടിം ഡേവി. 2030 കളോടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തി ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്റർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റും. പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങൾ ഒഴിവാക്കുമെന്നാണ് ബിബിസി ബോസ് ടിം ഡേവി അറിയിച്ചത്. ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫനിഷൻ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. 2024 ജനുവരി 8 മുതലായിരുന്നു പുതിയ മാറ്റം വന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ പ്രഖ്യാപനം.