യൂറോപ്യൻ യൂണിയൻ-യുഎസ് വ്യാപാരകരാറിൽ ധാരണയായതായി ട്രംപ്

യുറോപ്പ്യന്‍ യൂണിയന്‍ 600 ബില്യണിന്റെ നിക്ഷേപം അമേരിക്കയില്‍ നടത്തും

Jul 28, 2025 - 11:41
Jul 28, 2025 - 11:41
 0  9
യൂറോപ്യൻ യൂണിയൻ-യുഎസ് വ്യാപാരകരാറിൽ ധാരണയായതായി ട്രംപ്
വാഷിം​ഗ്ടൺ: യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര ഉടമ്പടിക്ക് ധാരണയായി. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന യൂറോപ്പ്യന്‍ ഉത്പന്നങ്ങള്‍ക്ക് യു എസ് 15 ശതമാനം തീരുവ ചുമത്തും. എന്നാൽ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നികുതിയൊന്നും ചുമത്തില്ല. യൂറോപ്യൻ യൂണിയൻ അധ്യക്ഷ ഉർസുല വോൻ ഡെർ ലെയനും ട്രംപും തമ്മിൽ സ്‌കോട്ട്‌ലന്‍ഡിൽ വെച്ചുനടന്ന ചർച്ചയിലാണ് ധാരണയായത്. 
 
നിലവിലുള്ള വ്യാപാര തർക്കങ്ങൾ അവസാനിപ്പിക്കാനും പുതിയൊരു സഹകരണത്തിന് വഴിയൊരുക്കാനും ലക്ഷ്യമിട്ടുള്ളതാണ് നീക്കം. യുറോപ്പ്യന്‍ യൂണിയന്‍ 600 ബില്യണിന്റെ നിക്ഷേപം അമേരിക്കയില്‍ നടത്തും. പടിഞ്ഞാറൻ സ്‌കോട്ട്‌ലന്‍ഡിൽ സ്ഥിതി ചെയ്യുന്ന ട്രംപിന്റെ ഗോൾഫ് കോഴ്സിൽ വെച്ചായിരുന്നു ചർച്ചകൾ നടന്നത്. 
 
750 ബില്യൺ ഡോളറിന്റെ ഊർജം യൂറോപ്യൻ യൂണിയൻ അമേരിക്കയിൽ നിന്നും വാങ്ങും.ഇതുവരെയുണ്ടാക്കിയതില്‍ വച്ച് ഏറ്റവും വലിയ ഇടപാടാണ് ഇതെന്നാണ് താന്‍ കരുതുന്നതായി ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow