ലക്ക്നൗ: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും അപകടം. അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. 40 ലേറെ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഒരു തകര ഷെഡ്ഡിൽ വൈദ്യുത വയർ പൊട്ടിവീണതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. തിങ്കളാഴ്ച പുലർച്ചെ ഉത്തർപ്രദേശിലെ ബരാബങ്കിയിലെ ഹൈദർഗഢിലെ അവ്സനേശ്വർ മഹാദേവ ക്ഷേത്രത്തിന് പുറത്താണ് അപകടമുണ്ടായത്.